ജില്ലയില്‍ 74.46 ശതമാനം; അങ്ങിങ്ങ് സംഘര്‍ഷം
text_fieldsകൊല്ലം: രാവിലെ പെയ്തിറങ്ങിയ മഴ സ്ഥാനാര്‍ഥികളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചെങ്കിലും ഉച്ചയോടെ മാനം തെളിഞ്ഞു. ഇതോടെ വോട്ടര്‍മാരുടെ ഒഴുക്കായിരുന്നു ബൂത്തുകളിലേക്ക്. വൈകീട്ട് അഞ്ചിന് പലയിടത്തും നീണ്ട നിര പ്രത്യക്ഷപ്പെട്ടതിനാല്‍ സ്ളിപ് നല്‍കിയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.
പ്രാഥമിക കണക്കുകള്‍ പ്രകാരം 74.46 ശതമാനം പേര്‍ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി. 2010ലെ തെരഞ്ഞെടുപ്പില്‍ 74.14 ശതമാനമായിരുന്നു പോളിങ്. കൊട്ടാരക്കരയില്‍ വോട്ട് ചെയ്തിറങ്ങിയ റിട്ട. അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. കരുനാഗപ്പള്ളിയില്‍ രണ്ടിടത്ത് പൊലീസ് ലാത്തിവീശി. ഒട്ടേറെ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായതൊഴിച്ചാല്‍ കാര്യമായ അനിഷ്ടസംഭവങ്ങളില്ല. കൊല്ലം കോര്‍പറേഷനില്‍ 69.12 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ആദ്യ കണക്ക്. നഗരസഭകളില്‍ കരുനാഗപ്പള്ളിയിലാണ് ഉയര്‍ന്ന പോളിങ്-81.52 ശതമാനം. പരവൂര്‍ നഗരസഭയില്‍ 76.23 ശതമാനമാണ് പോളിങ്.
ഇവിടെ ഉയര്‍ന്ന പേളിങ് പേരാല്‍ വാര്‍ഡിലാണ് -84.5 ശതമാനം. കുറവ് നേരുകടവിലാണ്. 68.98 ശതമാനം. കഴിഞ്ഞ ദിവസംവരെ സമരം നടന്നിരുന്ന അമ്പനാട് തേയില എസ്റ്റേറ്റിലെ ബൂത്തുകളിലും കനത്ത പോളിങ്ങായിരുന്നു. കഴിഞ്ഞ ദിവസം കനത്തമഴയില്‍ ഉരുള്‍പൊട്ടിയ അച്ചന്‍കോവിലില്‍ മഴ ശമിച്ചതിനാല്‍ വനത്തില്‍ കഴിഞ്ഞിരുന്ന ആദിവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി. കയര്‍ കെട്ടിയാണ് ഇവര്‍ അച്ചന്‍കോവിലാര്‍ കടന്ന് ടൗണിലത്തെി വോട്ട് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.